തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 327 പേര്‍. 110 കുടുംബങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ഓരോ ക്യാമ്പുകളും കാട്ടാക്കട താലൂക്കില്‍ രണ്ടും നെടുമങ്ങാട് താലൂക്കില്‍ മൂന്ന് ക്യാമ്പുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം താലൂക്കിലെ ഏക ക്യാമ്പായ കല്ലിയൂര്‍ എം.എന്‍.എല്‍.പി.എസില്‍ 17 കുടുംബങ്ങളില്‍ നിന്നായി 23 പുരുഷന്മാരും 25 സ്തീകളും ഉള്‍പ്പെടെ 48 പേര്‍ കഴിയുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ ചെങ്കല്‍ സായ് കൃഷ്ണ സ്‌കൂളിലെ ക്യാമ്പില്‍ 8 കുടുംബങ്ങളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. നാല് പുരുഷന്മാരും ഒന്‍പത് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ ഇവിടെയുണ്ട്.
നെടുമങ്ങാട് താലൂക്കില്‍ ആനാട്, തെന്നൂര്‍, ആര്യനാട്, വിതുര വില്ലേജുകളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആനാട് വാഞ്ചുവം അങ്കണവാടിയില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരും തെന്നൂര്‍ വില്ലേജിലെ വിതുര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ 10 കുടുംബങ്ങളിലെ ഏഴ് പുരുഷന്മാരും 12 സ്ത്രീകളും ഒന്‍പത് കുട്ടികളും ഉള്‍പ്പെടെ 28 പേരും കഴിയുന്നു. ആര്യനാട്, വിതുര വില്ലേജുകളിലെ ദുരിതബാധിതര്‍ക്കായി മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌ക്കൂളില്‍ തുറന്ന ക്യാമ്പില്‍ 21 കുടുംബങ്ങളിലെ 19 പുരുഷന്മാരും 32 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടെ 72 പേരുണ്ട്.
ജില്ലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നത് കാട്ടാക്കട താലൂക്കിലെ ഓക്‌സിലിയം ഹൈസ്‌ക്കൂളിലുള്ള ക്യാമ്പിലാണ്. ഇവിടെ 37 കുടുംബങ്ങളിലെ 38 പുരുഷന്മാരും 51 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടെ 115 പേര്‍ കഴിയുന്നു. താലൂക്കിലെ രണ്ടാമത്തെ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരിയില്‍ 15 പുരുഷന്മാരും 20 സ്ത്രീകളും പത്ത് കുട്ടികളും ഉള്‍പ്പെടെ 16 കുടുംബങ്ങളിലെ 45 പേര്‍ കഴിയുന്നു.