വാഷിങ്ടണ്‍: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രതീക്ഷനല്‍കുന്ന കണ്ടെത്തലുമായി ജോര്‍ജിയ സര്‍വകലാശാല. കുരങ്ങിന്റെ മൂലകോശം ഉപയോഗിച്ച് ബീജം നിര്‍മിച്ചതോടെയാണ് ഈ രീതിയില്‍ മനുഷ്യ ബീജങ്ങളും സൃഷ്ടിക്കാമെന്ന് ഗവേഷണ സംഘം വിലയിരുത്തിയത്.നേരത്തെ എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിരുന്നു. എന്നാല്‍, എലികളിലും മനുഷ്യരിലും ബീജോല്പാദനം വ്യത്യസ്തമാണ്.
കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചത് വന്ധ്യതാ ചികിത്സയില്‍ പ്രധാനമാണെന്നു ഗവേഷണ സംഘാംഗമായ ചാള്‍സ് ഈലേ പറയുന്നു.കുരങ്ങുകളുടെ ത്വക്കിലെ കോശങ്ങള്‍ ഉപയോഗിച്ചും ബീജകോശങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്നുണ്ട്. നേരത്തെ ചൈനീസ് ഗവേഷകര്‍ എലികളുടെ ചര്മകോശങ്ങളില്നിന്നു ബീജകോശങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വന്ധ്യതാ ചികിത്സാ രംഗത്ത് പ്രതീക്ഷ നല്കി കൃത്രിമ മനുഷ്യ ബീജം സൃഷ്ടിക്കാന്‍ ഗവേഷകര്‍
