ഭാവന നായികയാവുന്ന ‘ഭജറംഗി 2’; ചിത്രം 29ന് തിയറ്ററുകളില്‍

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ന്‍റെ ട്രെയ്‍ലര്‍ ശ്രദ്ധ നേടുന്നു. ശിവരാജ് കുമാര്‍ നായകനാവുന്ന ചിത്രത്തിന്‍റെ റിലീസ് 29/10/2021 വെള്ളിയാഴ്ചയാണ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. .

എ ഹര്‍ഷയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. വസ്ത്രാലങ്കാരം യോഗി ജി രാജ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →