മുംബൈ: സൗത്ത് മുംബൈയിലെ ലാൽബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പതിനാല് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
ആഡംബര വസതികളുള്ള അവിഘ്ന പാർക്ക് സൊസൈറ്റിയിലാണു തീപിടിത്തമുണ്ടായത്. ദേഹത്ത് തീ പിടിച്ചൊരാൾ 19–ാം നിലയിൽനിന്നു താഴേക്കു വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അരുൺ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തീ അണയ്ക്കുന്നത് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ 7 എൻജിനുകൾ സ്ഥലത്തുണ്ട്. മുംബൈയിലെ ആഡംബര വൺ അവിഘ്ന പാർക്ക് സൊസൈറ്റിയിലാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.