ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ: പ്രധാനമന്ത്രി

ദില്ലി: നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് 130 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് രാജ്യത്തെ എല്ലാ പൗരന്മാരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →