എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതിക്ക് തുടക്കമായി

എറണാകുളം : വൈപ്പിൻ ബ്ലോക്കിൽ ജനകീയാസൂത്രണ പദ്ധതി 2021 ന്റെ ഭാഗമായി അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  തുളസി സോമൻ നിർവഹിച്ചു. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുനത്. വൈപ്പിൻ ബ്ലോക്കിന് കീഴിൽ പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറയ്ക്കൽ, എടവനക്കാട്, നായരമ്പലം പഞ്ചായത്തുകളിലെ 85 അങ്കണവാടികൾക്ക് 15 മൺച്ചട്ടികളിലായി പച്ചക്കറി തൈകൾ നട്ടു നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഞാറക്കൽ പഞ്ചായത്ത്‌ സെന്റ് ആന്റണീസ് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ  ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത് അധ്യക്ഷത വഹിച്ചു. ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ  സൂസമ്മ പി വി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുബോധ ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഇ കെ ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം  വി പി ഷിബു,  ഞാറക്കൽ ഡിവിഷൻ മെമ്പർ അഗസ്റ്റിൻ മണ്ടോത്ത്, പഞ്ചായത്ത് മെമ്പർ  പ്രഷീല സാബു, ഞാറക്കൽ ഐസിഡിഎസ് സൂപ്രവൈസർ,  അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →