എറണാകുളം: മദ്രസ അധ്യാപക ക്ഷേമനിധി: ധനസഹായത്തിനുളള അപേക്ഷ തീയതി നീട്ടി

കൊച്ചി: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുളള അവാസന തീയതി നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ച് മൂന്നിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലൂടെ www.kmtboard.in ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സംശയ നിവാരണങ്ങള്‍ക്ക് 0495-2966577 നമ്പരില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം