പോലീസ്‌ ബറ്റാലിയന്‍ ഉദ്യോഗസ്ഥരെ തെരുവ്‌ നായ്‌ക്കളോടുപമിച്ച മൂന്നു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പോലീസ്‌ ബറ്റാലിയന്‍ ഉദ്യഗസ്ഥരെ തെരുവ്‌ നായ്‌ക്കളോടുപമിച്ച്‌ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. നാലുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റേഞ്ച്‌ ഐജി ഹര്‍ഷിത അട്ടല്ലൂരി കൊല്ലം സിറ്റി വെസ്റ്റ്‌ സ്റ്റേഷന്‍ എസ്‌എച്ച്‌ ഒയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി.

കൊല്ലം സിറ്റി എആറില്‍ വര്‍ക്കിംഗ്‌ അറേഞ്ച്‌മെന്റില്‍ ജോലി ചെയ്യുന്ന സിപിഒ ശ്രീജിത്ത്‌, ഗ്രേഡ്‌ എഎസ്‌ഐ ചന്ദ്രബാബു, ഡ്രൈവര്‍ സിപിഒ വിനോദ്‌ എന്നിവര്‍ക്കെതിരെ ആംഡ്‌ പോലീസ്‌ ബെറ്റാലിയന്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം. കൊല്ലം സിറ്റി പോലീസിലെ ചില ഓഫീസര്‍മാര്‍ കാവല്‍ കരുനാഗപ്പളളി എന്ന പേരില്‍ വീഡിയോ നിര്‍മിച്ച്‌ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചെന്നും അതില്‍ സേനാംഗങ്ങളെ തെരുവ്‌ നായ്‌ക്കളായി ഉപമിച്ചെന്നുമാണ്‌ റിപ്പോര്‍ട്ട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →