തിരുവനന്തപുരം : ഇടുക്കി ഡാമില്‍ നിന്ന തുറന്നുവിട്ട ജലം 2021 ഒക്ടോബര്‍ 19ന് വൈകിട്ട് 5.30 ഓടെ ജില്ലാ അതിര്‍ത്തിയായ നേരിയ മംഗലം പന്നിട്ടിരുന്നു. രാത്രി 12 മണിക്കുശേഷമായിരിക്കും കാലടി ആലുവാ ഭാഗങ്ങളിലെത്തുക. 2021 ഒക്ടോബര്‍ 20 പുലര്‍ച്ചെ 12.40 വരെ വേലിയിറക്കമായതിനാല്‍ വെളളം സുഗമമായി ഒഴുകി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ഒക്ടോബര്‍ 20 മുതല്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ മഴക്കും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പില്‍ നിന്നുമുളള വിവരം. മലയോര ജില്ലകളില്‍ മഴ കഠിനമായിരിക്കും. തിരുവനന്തപുരം , ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളില്‍ ബുധനാഴ്‌ച യെല്ലോ അലര്‍ട്ടും, വ്യാഴാഴ്‌ച കാസര്‍കോട് ,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും വ്യാഴാഴ്‌ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അ്‌ലര്‍ട്ടും കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ബുധനാഴ്‌ച ഭാരതപ്പുഴ, പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പാ നദീതീരങ്ങളില്‍ 11.25 എംഎം മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും വ്യാഴാഴ്‌ച ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, പമ്പ ചാലക്കുടി നദീതീരങ്ങളില്‍ 26-37 എംഎം മഴയും മീനച്ചില്‍ അച്ചന്‍ കോവില്‍ നദീ തീരങ്ങളില്‍ 11-21 എംഎം മഴയും ലഭിക്കാന്‍ സാധ്യത യുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെളളിയാഴ്‌ച ഭാരതപ്പുഴ,പെരിയാര്‍, ലോവര്‍ പെരിയാര്‍ അപ്പര്‍ പെരിയാര്‍, ചാലക്കുടി, മീനച്ചില്‍ നദീതീരങ്ങളില്‍ 38-50 എംഎം മഴയും, പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26-37 എംഎം മഴയും ലഭിക്കാന്‍ സാധ്യതയുളളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

