മുണ്ടക്കയം കൂട്ടിക്കലില്‍ ഇന്നലെ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേത് എന്ന്‌ ധാരണ

മുണ്ടക്കയം: കൂട്ടിക്കലില്‍ പൊട്ടിയൊഴുകിയ ഉരുളിനൊപ്പം അമ്മ സോണിയയും 14 കാരനായ മകന്‍ അലനും ഒരുമിച്ചാണ്‌ യാതയായത്‌. പിതാവ്‌ ജോമി ഈ സമയം സ്ഥലത്തില്ലായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഛിന്നഭിന്നമായ നിലയില്‍ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേതാണെന്ന ധാരണയില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുതിര്‍ന്നയാളുടെ ശരീരമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി . ഇതോടെ അലനായുളള തെരച്ചില്‍ വീണ്ടും ആരംഭക്കുകയായിരുന്നു. സന്ധ്യയോടെ ചാക്കോച്ചന്‍ എന്നയാളുടെ പുരയിടത്തില്‍ നിന്നാണ്‌ അലന്റേതെന്ന്‌ കരുതുന്ന മൃതദേഹം കണ്ടെത്തിയത്‌.

ഒക്ടോബര്‍ 18 അലന്റെ 14-ാം പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ഗംഭീരമാക്കാന്‍ സര്‍പ്രൈസ്‌ കേക്കും ബുക്കുചെയ്‌തിരുന്നതായി അലന്റെ അമ്മാവന്‍ റെജി പറഞ്ഞു. അലന്‌ ഏറ്രവും ഇഷ്ടപ്പെട്ട ബ്ലാക്ക്‌ ഫോറസ്‌റ്റ്‌ കേക്കാണ്‌ അവനായി ഒരുക്കിയിരുന്നത്‌. പക്ഷെ പിറന്നാള്‍ ദിനം മുഴുവന്‍ മണ്ണില്‍ ആഴ്‌ന്നുപോയ അലനായുളള തെരച്ചിലിലായിരുന്നു. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു അലനെന്ന് അദ്ധ്യാപകന്‍ ധര്‍മംകീര്‍ത്തി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →