കോളേജുകള്‍ തുറക്കുന്നത് ഒക്റ്റോബർ 25ലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഒക്റ്റോബർ 25ലേക്ക് മാറ്റി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ശബരിമലയിലെ തുലാമാസ പൂജയ്ക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങൊളൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്തും. കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാൽ ഒരു എന്‍.ഡി. ആര്‍.എഫ് സംഘത്തെ ആലപ്പുഴയിലേക്ക് വിന്യസിക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →