മല്‍കന്‍ഗിരി: ഒഡിഷയില്‍ ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റിനെ പൊലീസ് പിടികൂടി. വാതുവെയ്പ്പ് സമയത്ത് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടിലെ 18 ലക്ഷം രൂപ മരവിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന ഏഴ് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്കുകള്‍, മറ്റുരേഖകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.ഛത്തീസ്ഗഡില്‍ നിന്നുള്ള ആളാണ് ഓണ്‍ലൈന്‍ വാതുവയ്പ്പിന്റെ സൂത്രധാരനെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മല്‍കന്‍ഗിരി എസ്.ഡി.പി.ഒ അഭിലാഷ് പറഞ്ഞു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഐപിഎല്‍ വാതുവെയ്പ്പ് സംഘങ്ങളില്‍ മൂന്നാമത്തെ റാക്കറ്റും പിടിയില്‍
