മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി

കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി. കോട്ടയം കൂട്ടിക്കലിൽ മാത്രം ഉരുൾപൊട്ടലില്‍ 10 പേര്‍ മരിച്ചു. ഇതില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.

തെരച്ചിലില്‍ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ സാന്ദ്രയെന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇതില്‍ നാല് പേര്‍ കുട്ടികളാണ്. നിരവധി വീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിന് 40 അംഗ സൈന്യവുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →