മെ​സി​ക്കൊ​പ്പം ഛേത്രി

മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോ​ൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് ഛേത്രി​യു​ടെ ഗോ​ൾ സ​മ്പാദ്യം 80 ആ​യ​ത്.

സാ​ഫ് ക​പ്പ് ലീ​ഗ് റൗ​ണ്ടി​ൽ മാ​ല​ദ്വീ​പി​നെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഇ​തി​ഹാ​സ താ​രം പെ​ലെ​യെ (77 ഗോ​ൾ) ഛേത്രി ​മ​റി​ക​ട​ന്നി​രു​ന്നു. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​ണ് ഛേത്രി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ നേ​പ്പാ​ളി​നെ​തി​രേ ലീ​ഡ് നേ​ടി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →