എസ് ജയ്ശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്നാരംഭിക്കും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ദുബയില്‍ യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ജയ്ശങ്കര്‍ ഇസ്രായേലിലേക്ക് പുറപ്പെടുന്നത്. ദുബയില്‍ നിന്ന് നേരിട്ട് ടെല്‍അവീവിലേക്ക് പോകാനാണ് പദ്ധതി.ടെല്‍ അവീവില്‍ അദ്ദേഹം പ്രധാനമന്ത്രി നഫ്തലി ബെന്നറ്റും വിദേശകാര്യമന്ത്രി യാസിര്‍ ലാപിഡുമായും കൂടിക്കാഴ്ച നടത്തും. മുന്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ കാലത്ത് രൂപം കൊടുത്ത ഇന്ത്യ-ഇസ്രായേല്‍ ബന്ധം പുനസ്ഥാപിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →