ശാസ്‌താംകോട്ട : താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്‌തതായി പരാതി. 2021 ഒക്ടോബര്‍ 14ന് വ്യാഴാഴ്‌ച രാത്രി 8.30 ഓടെയാണ് സംഭവം. കിണറ്റില്‍ വീണ് മരിച്ച ശൂനാട് വടക്ക് സ്വദേശിനി സരസമ്മയുടെ (85)മൃതശരീരവുമായി ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമറിന്റെ നേതൃത്വത്തിലുളളവര്‍, മെഡിക്കല്‍ ഓഫീസര്‍ ഗണേശനെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുളളവര്‍ ആവശ്യപ്പെട്ടപ്പോള്‍ അസ്വാഭാവിക മരണമായതിനാല്‍ മൃതദേഹം ആശുപത്രിക്കുളളില്‍ എത്തിച്ച പരിശോധിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. പിന്നീട് കൂടുതല്‍ ആളുകളെത്തിയതോടെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി അ ധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പര്‍ട്ടുനല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. പരിക്കറ്റ ഡോ.ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീകുമാര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പ്രകോപനമില്ലാതെ ഡോക്ടര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ശ്രീകുമാര്‍ കൊല്ലം റുറല്‍ എസ്പിക്ക് പരാതി നല്‍കി.

