സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. നവംബര്‍ മധ്യത്തോടെ പരീക്ഷകള്‍ ആരംഭിക്കും

ദില്ലി : സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം സിബിഎസ്‌ ഇ ബോര്‍ഡ്‌ പുറത്തിറക്കി. 10 ,+2 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശമാണ്‌ പുറത്തിറക്കിയത്‌. രണ്ടുഘട്ടമായാവും പരീക്ഷ നത്തുക. ഇത് നേരിട്ട് നടത്താനാണ്‌ തീരുമാനം. ഇതിന്റെ ഒന്നാംഘട്ട പരീക്ഷകളുടെ തീയതി ക്രമം 2021 ഒക്ടോബര്‍ 18ന്‌ പുറത്തുവിടും. 90 മിനിറ്റ് ദൈര്‍ഘ്യമുളള ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

സിബിഎസ്‌ഇയുടെ വെബ്‌സൈറ്റില്‍ നിന്നും പരീക്ഷയുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭ്യമാവും. സമ്പൂര്‍ണ തീയതി ക്രമം പുറത്തുവിടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌ ആദ്യഘട്ടത്തില്‍ ഒബ്‌ജക്ടീവ്‌ പരീക്ഷ നടത്തിയശേഷം മെയിന്‍ പരീക്ഷകളിലേക്ക്‌ കടക്കാനാണ്‌ സിബിഎസ്‌ഇ ആലോചിക്കുന്നത്‌.. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം 2021 നവംബര്‍ മാസം മധ്യത്തോടെ പരീക്ഷകള്‍ തുടങ്ങും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →