മുന്‍വൈരാഗ്യം: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌

കോഴിക്കോട്‌: പരീക്ഷ കഴിഞ്ഞ്‌ മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്‌ .തല്ലിന്‌ കാരണം സ്‌കൂള്‍ രാഷ്ട്രീയമല്ലെന്നും പത്താംക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ്‌ കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും പോലീസ്‌ പറഞ്ഞു. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു.

കോഴിക്കോട്‌ കരുവന്‍പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കളിലെയും കൊടുവളളി ഹയര്‍സെക്കന്‍ഡറി സ്‌കൂലിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലാണ്‌ സംഘര്‍ഷമുണ്ടായത്‌. വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാവാനുളള സാധ്യത സ്‌കൂള്‍ അധികൃതര്‍മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ സ്‌കൂളില്‍ വച്ചൊരു സംഘര്‍ഷം ഒഴിവാക്കാന്‍ അവര്‍ ശ്രമം നടത്തുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ രണ്ടു സ്‌കൂളുകളുടെയും സമീപത്തുളള ചൂണ്ടപ്പുറത്ത്‌ എന്ന സ്ഥലത്താണ്‌ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്‌. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ്‌ സംഘര്‍ഷം നിയന്തിച്ചത്‌. വിദ്യാര്‍ത്ഥികളെ അനുനയിപ്പിച്ച്‌ പറഞ്ഞുവിടുകയായിരുന്നു.

Share
അഭിപ്രായം എഴുതാം