ദുബൈ: ഐപിഎല്ലിൽ കലാശപ്പോര്. 15/10/2021 വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം.
സീസണില്‍ ചെന്നൈ തുടക്കം മുതല്‍ മികവ് പുലര്‍ത്തിയപ്പോള്‍ യുഎഇയില്‍ എത്തിയതോടെയാണ് കൊല്‍ക്കത്തയുടെ വഴി തെളിഞ്ഞത്. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം.
പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ. മിന്നും ഫോമിലുള്ള ഓപ്പണര്‍മാരും സ്ഥിരത പുലര്‍ത്താത്ത മധ്യനിരയുമാണ് ഇരുടീമിന്റേയും പ്രത്യേകത.
മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. കൊൽക്കത്ത മൂന്നാം കിരീടം ലക്ഷ്യമിടുന്നു.