കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം. ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 20ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോണ്‍: 0497 2700267.
കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു
