ന്യൂഡല്‍ഹി: ലഖിംപൂരില്‍ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 3ാം തിയ്യതിയാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം കയറ്റിക്കൊന്നത്. അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തു.