ദില്ലി : രാജ്യത്ത് വിമാനകമ്പനികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കി . മുഴുവന്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും നൂറുശതമാനം യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി . ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാാണ് അനുമതിയുളളത്.
കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം 2021 സെപ്‌തംബറില്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു . പുതിയ തീരുമാനം ഒക്ടോബര്‍ 18 മുതല്‍ നിലവില്‍ വരും അതേസയം ജീവനക്കാരും യാത്രക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

