ഇരിങ്ങാലക്കുട എംസിപി കണ്‍വന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു

ഇരിങ്ങാലക്കുട : കോവിഡ്‌ ചട്ടലംഘനം നടത്തി വിവാഹചടങ്ങുകള്‍ നടത്തുകയും ഭക്ഷണം വിളമ്പുകയും ചെയ്‌തതില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സ്‌ നഗരസഭാ സെക്രട്ടറി റദ്ദുചെയ്‌തു. കേരള മുനിസിപ്പാലിറ്റീസ്‌ ആക്ട്‌ പ്രകാരം ഇരിങ്ങാലക്കുട എംസിപി കണ്‍വന്‍ഷന്‍ സെന്ററിന്റെ ലൈസന്‍സാണ്‌ നഗരസഭ സെക്രട്ടറി റദ്ദുചെയ്‌തത്‌. 2021 ഒക്ടോബര്‍ 31 വരെയാണ്‌ സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുിക്കുന്നത്‌. കണ്‍വന്‍ഷന്‍ സെന്‍റര്‍ നില്‍ക്കുന്ന 12-ാം വാര്‍ഡില്‍ തീവ്ര ലോക്‌ഡൗണ്‍ പരിധിയില്‍ ഉള്‍പ്പെട്ട വേളയില്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്‌ ലംഘിച്ച്‌ പ്രവര്‍ത്തനം നടത്തിയതിനാണ്‌ നടപടി.

ഉത്തരവിന്റെ പകര്‍പ്പ്‌ ജില്ലാ ഭരണകൂടത്തിനും കണ്‍വന്‍ഷന്‍ സെന്റര്‍ ലൈസന്‍സിക്കും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും, നഗരസഭ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ക്കും നല്‍കി. കോവിഡ്‌ ലംഘനങ്ങളുടെ പേരില്‍ ലൈസന്‍സ്‌ സസ്‌പെന്റ് ചെയ്യാന്‍ നഗരസഭക്ക്‌ അധികാരമില്ലെന്ന്‌ നഗരസഭ ഭരണ നേതൃത്വം വിശദീകരിച്ച്‌ ദിവസങ്ങല്‍ പിന്നിടുന്നതിന്‌ മുമ്പാണ്‌ ഉത്തരവിറങ്ങിയത്‌.

കണ്‍വന്‍ഷന്‍ സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ കാണിച്ച്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ ആലേങ്ങാടനും, എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരും, സിപിഐ ലോക്കല്‍ സെക്രട്ടറി കെഎസ്‌ പ്രസാദും അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു..വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ യോഗം ചേര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ നഗരസഭക്ക്‌ അധി്‌കാരമില്ലെന്ന്‌ പറഞ്ഞ്‌ ചെയര്‍പേഴ്‌സന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →