ഒഡീഷയെ ലക്ഷ്യമിട്ട് 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം വരുന്നു

ഭുവനേശ്വര്‍ : അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലിന്റെ വടക്കുഭാഗത്തും സമീപ പ്രദേശങ്ങളിലുമുള്ള ശക്തമായ കാറ്റിന്റെ സ്വാധീനത്താല്‍ വരും മണിക്കൂറുകളില്‍ അതേ മേഖലയില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്.ഇത് ഒക്ടോബര്‍ 14 മുതല്‍ 15 വരെ തെക്കന്‍ ഒഡിഷയിലേക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്കും നീങ്ങുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഒഡിഷ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതുമൂലം ഒക്ടോബര്‍ ഒഡിഷയുടെ ‘ചുഴലിക്കാറ്റ് മാസം’ ആയാണ് കണക്കാക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →