കോഴിക്കോട്: മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വില്പനക്ക്

കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഹോർട്ടികോർപ്പിന്റെ വേങ്ങേരിയിലെ  പ്രീമിയം നാടൻ വെജ് ആൻഡ് ഫ്രൂട്ട്സ് സ്റ്റാളിൽ വില്പനക്ക് എത്തിച്ചു. മുരിങ്ങയില സൂപ്പ് പൊടി, മുരിങ്ങയില പൗഡർ, മുരിങ്ങയില അരിപ്പൊടി എന്നീ ഉൽപ്പന്നങ്ങളാണ് എത്തിച്ചത്.  25 ഗ്രാം മുരിങ്ങയില പൗഡറിന് 50 രൂപയും 45 ഗ്രാം മുരിങ്ങയില സൂപ്പ് മിക്സിന് 60 രൂപയും 500ഗ്രാം മുരിങ്ങയില അരിപ്പൊടിക്ക്  80 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക് 8075204894 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →