ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യുപി സര്‍ക്കാര്‍

ലഖ്നോ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റി ഒമ്പത് പേരെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ലഖിംപുര്‍ ഖേരി കേസിലെ പ്രതിയും കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് വെള്ളിയാഴ്ച രാവിലെ പത്തിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ യുപി പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. നേപ്പാളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →