അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായ കണ്ണൂർ താണ സ്വദേശി റസീൻ (24 ) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.എംബിബിഎസ് അവസാന വർഷ വിദ്യാർഥിയാണ് റസീൻ.

2021 ഒക്ടോബർ 7 വ്യാഴാഴ്ച വൈകുന്നേരം 5:30ഓടെ മുക്കം അഗസ്ത്യമുഴിയിലെ വാടകക്ക് താമസിക്കുകയായിരുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴ് വിദ്യാർത്ഥികൾ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് മുക്കം പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

എംബിബിഎസ് പരീക്ഷ ഇപ്പോൾ നടക്കുകയാണ്. ഇതിനിടെയിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് അന്വേഷിക്കുകയാണ്. പിതാവ്: സലീം, മാതാവ്: റുബീന, സഹോദരങ്ങൾ: സിനാൻ , ഫാത്തിമ, ആയിഷ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →