മിശ്രയെ സല്യൂട്ട് ചെയ്യുന്ന പോലിസ് ശരിയായ അന്വേഷണം നടത്തുമോ? ലഖിംപൂര്‍ വിഷയത്തില്‍ അഖിലേഷ് യാദവ്

ലഖിംപൂര്‍ ഖേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ പങ്ക് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ആദ്യം മിശ്രയെ സെല്യൂട്ട് ചെയ്യണം. അങ്ങനെയൊരാള്‍ ശരിയായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കാമോയെന്ന ്‌സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകന്‍ അഷീഷ് മിശ്രയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം. റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ പുറത്തുപോവാതിരിക്കാന്‍ ഇന്റര്‍മെറ്റ് സര്‍വീസ് യുപി സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്”- അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

വാഹനവ്യൂഹം ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരവും അടുത്ത കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. എല്ലാവരും നീതി വേണമെന്ന് ആവശ്യപ്പെട്ടു. സത്യം തെളിയുമെന്നാണ് ഞാന്‍ കരുതുന്നത്. നീതി ലഭിക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണ്”- അഖിലേഷ് യാദവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →