കലൂര്‍ അപകടം : ധന്‍പാലിന്‍റെ ജഡം കാനയില്‍ മുങ്ങിക്കിടന്നു

കൊച്ചി : കലൂരില്‍ കാന നിര്‍മ്മാണത്തിനിടെ സ്ലാബ്‌ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചത്‌ ചിറ്റൂര്‍ സ്വദേശിയായ ധന്‍പാല്‍ നായിക്കാണ്‌. സ്ലാബിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ സാരമായ പരിക്കകുളോടെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. ആന്ധ്ര ചിറ്റൂര്‍ സ്വദേശികളായ ഗുരുസ്വാമി നായിക്‌ ,ശിവാജി നായിക്‌ എന്നിവരെയാണ്‌ രക്ഷപെടുത്തി ആശുപത്രിയിെത്തിച്ചത്‌. കലൂര്‍ കര്‍തൃക്കടവ്‌ റോഡില്‍ ഷേണായിസില്‍ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ നിര്‍മാണം നടന്നുകൊണ്ടിരുന്ന കാനയിലേക്ക് കോണ്‍ക്രീറ്റ്‌ സ്ലാബ്‌ തകര്‍ന്നുവീണത്‌.

കാനയുടെ നിര്‍മാണം നടക്കുന്നതിനിടെയാണ്‌ സംഭവം. അപകടം നടന്ന സ്ഥലത്ത്‌ ഒരുമീറ്റര്‍ വീതിയുളള കാന ഉണ്ടായിരുന്നു. എന്നാല്‍ കയ്യേറ്റത്തെ തുടര്‍ന്ന്‌ കാനയുടെ വീതി കുറഞ്ഞു. തുടര്‍ന്ന്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കാനയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന്‌ നടപടി ആരംഭിക്കുകയായിരുന്നു. സമീപത്തുളള വീടിന്‍റെ സണ്‍ഷെയ്‌ഡില്‍ നാലിഞ്ച്‌ കനത്തിലുളള കോണ്‍ക്രീറ്റ്‌ സ്ലാബ്‌ ഉണ്ടായിരുന്നു. കാന നിര്‍മാണത്തിനിടെ ഈ സ്ലാബ്‌ തൊഴിലാളികളുടെ മേല്‍ പതിച്ചാണ്‌ അപകടം ഉണ്ടായ്‌ത്‌. സ്ലാബ്‌ ധനപാലിന്റെ ദേഹത്തും മറ്റുരണ്ടുപേരുടെ അരക്ക്‌ താഴെഭാഗത്തുമാണ്‌ പതിച്ചത്‌.

ഗുരുസ്വാമി നായികും ശിവാജി നായികും അനങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി കോണ്‍ക്രീറ്റ്‌ കട്ടര്‍ ഉപയോഗിച്ച കോണ്‍ക്രീറ്റ്‌ മുറിച്ചുമാറ്റിയാണ്‌ രണ്ടുപേരെയും രക്ഷപെടുത്തിയത്‌. ഇവെര പുറത്തെടുത്തപ്പോഴാണ്‌ കോണ്‍ക്രീറ്റ്‌ ഭാഗത്തിനടിയില്‍ ധന്‍പാലിനെ കണ്ടെത്തിയത്‌ രണ്ടുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ്‌ ധന്‍പാലിന്റെ മൃതദേഹം പുറത്തെടുത്തത്‌. കൃത്യമായ സുരക്ഷാ നടപടികളില്ലാതെയാണ്‌ കാന നിര്‍മാണം നടന്നത്‌. കോണ്‍ക്രീറ്റ്‌ സ്ലാബ്‌ താങ്ങി നിര്‍ത്താനുളള സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. കാനയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →