തിരുവനന്തപുരം: പട്ടികജാതി/പട്ടികവർഗ സാഹിത്യകാരൻമാർക്ക് കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യഥാർത്ഥ ചെലവോ, 40,000 രൂപയോ ഏതാണോ കുറവ് ആ തുക അനുവദിക്കും. പട്ടികജാതി/പട്ടികവർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകും. ഒരു വർഷം പരമാവധി 20 സാഹിത്യകാരൻമാർക്കാണ് ധനസഹായം നൽകുക. അപേക്ഷകൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ., തിരുവനന്തപുരം – 695 003 എന്ന വിലാസത്തിൽ നവംബർ അഞ്ച് വൈകുന്നരം 5 മണിക്ക് മുൻപ് ലഭിക്കണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.scdd.kerala.gov.in ലും ലഭിക്കും. ഫോൺ: 0471 2315375.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →