ജമ്മു കശ്മീരിലെ സ്കൂളിൽ ഭീകരാക്രമണം; രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ സ്കൂളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് മരണം. സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. 07/10/21 വ്യാഴാഴ്ച രാവിലെ ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്.

ഇദ്ഗാഹിലെ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ സുഖ്‌വിന്ദർ കൗർ, അധ്യാപകൻ ദീപക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉണ്ടായ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രിൻസിപ്പലിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിൻസിപ്പൽ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →