മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 15 കോടിയുടെ ഹെറോയിന്‍ പിടികൂടി

മുംബൈ: രാജ്യാന്തര വിപണിയില്‍ 15 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേര്‍ പിടിയില്‍. മുംബൈ പോലീസിന്റെ മയക്കുമരുന്നു വിരുദ്ധ വിഭാഗമാണ് രാജസ്ഥാന്‍ സ്വദേശികളെ മയക്കുമരുന്നുമായി പിടികൂടിയത്. ഇടപാടുകാര്‍ക്ക് മയക്കുമരുന്നു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ക്രൈം ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ പക്കല്‍നിന്ന് ഏഴു കിലോഗ്രാം മയക്കുമരുന്നടക്കമുള്ള നിരോധിത വസ്തുക്കളും കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →