റഷ്യന്‍ സ്‌പെയ്‌സ് സെന്റര്‍ : സിനിമാ ചിത്രീകരണത്തിനായി റഷ്യന്‍സംഘം ബഹിരാകാശത്തേക്ക് പറന്നു. നടി യൂലിയാ പെരേസില്‍ഡും സംവിധായകന്‍ കിംഷി പെന്‍കോയുമാണ് സംഘത്തിലുളളത്. ബഹിരാകാശത്ത ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ചലഞ്ച് എന്ന റഷ്യന്‍ ചിത്രത്തിനുവേണ്ടിയാണ് ഈ ദൗത്യം. ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന്‍ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
യൂലിയപെരേസില്‍ഡാണ് ഡോക്ടറായി എത്തുന്നത്. റഷ്യന്‍ സ്‌പെയ്‌സ് ക്രാഫ്‌റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്‍റണ്‍ ഷ്‌കപ്ലറേറും ഇവര്‍ക്കൊപ്പമുണ്ട്. ഖസ്‌ഖ്‌സ്ഥാനിലെ റഷ്യന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് ഇവര്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും . ബഹിരാകാശ യാത്രയടെ ഭാഗമായി നടിയും സംവിധായകനും കുറച്ചുമാസങ്ങളായി കടുത്ത പരിശീലനത്തിലായിരന്നു. ഇതൊരു ചരിത്ര നിയോഗമാണെ്‌ന്ന യൂലിയ പ്രതികരിച്ചു.

