ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തി താരം സുശീല്‍ കുമാറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതക കേസിലാണു സുശീല്‍ കുമാര്‍ അറസ്റ്റിലായത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശിവാജി ആനന്ദാണു താരത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. 38 വയസുകാരനായ സുശീലിനെ മേയ് 23 നാണു കൊലക്കേസില്‍ പിടികൂടിയത്. ജൂണ്‍ രണ്ട് മുതല്‍ ജയിലിലാണ്. ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ സാഗര്‍ ധാന്‍കറുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണു സുശീല്‍ അകത്തായത്.
കൊലക്കേസില്‍ സുശീല്‍ കുമാറിന് ജാമ്യമില്ല
