വിതുര : മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു.2021 ഒക്ടോബര്‍ 5ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച മഴയില്‍ മലയോരമേഖേലയില്‍ വന്‍നാശം തീരത്തെ പുരയിടങ്ങള്‍ വെളളത്തിലായി. വിതുര-പോന്‍മുടി റോഡില്‍ ഗോള്‍ഡന്‍ വാലിക്ക് സമീപം ഒടിഞ്ഞുവീണ മരങ്ങള്‍ അഗ്നിരക്ഷാസേന നീക്കുകയാണ്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണം താറുമാറായി. പോലീസും,അഗ്നിരക്ഷാ സേനയും, വനം, കെഎസ് ഇബി അധികൃതരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുരരുകയാണ്.
മൊട്ടമൂട് ആദിവാസി കേന്ദ്രങ്ങള്‍ മഴയില്‍ ഒറ്റപ്പെട്ടു. ഇവിടത്തെ ഒരു കുടുംബത്തെ മാറ്റി പ്പാര്‍പ്പിച്ചു. ബ്രൈമൂറിലും മലവെളള പാച്ചില്‍ ശക്തമാണ് സമീപ പ്രദേശങ്ങളെല്ലാം വെളളം കയറി .ഇടിഞ്ഞാര്‍,മങ്കയം എന്നിവിടങ്ങളില്‍ വീടുകളില്‍ വെളളം കയറി. വാമനപുരം നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.പൊന്‍മുിയില്‍ ഉരുള്‍ പൊട്ടലെന്ന അഭ്യൂഹങ്ങല്‍ പരക്കുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

