തിരുവനന്തപുരം ‘ സംസ്ഥാനത്ത് 2021 ഒക്ടോബര്‍ 5ന് തീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് നിലനല്‍ക്കുകയാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുളള മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്ദ്ദശമുണ്ട്.
കേരള കര്‍ണാടക തീരത്ത് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂന മര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തില്‍ കനത്ത മഴക്ക് കാരണമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വടക്കന്‍ ജില്ലകലില്‍ പലയിടത്തും നാശ നഷടങ്ങളുണ്ാടയിരുന്നു. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെളളം കയറുകയും മുക്കം മേഖലയില്‍ വെളളപ്പൊക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

