കാസർകോട്: പലഹാര ഫെസ്റ്റ് ആരംഭിച്ചു

കാസർകോട്: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ചത്തെ പലഹാര ഫെസ്റ്റ്  നീലേശ്വരം മാര്‍ക്കറ്റ് പരിസരത്ത് ആരംഭിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. സുഭാഷ്  ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. ഷജീർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പനസാധനങ്ങള്‍ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി. സുഭാഷില്‍ നിന്ന് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിഞ്ചിറ ഏറ്റുവാങ്ങി. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ കെ. ഗീത സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ഷംസുദ്ദീന്‍ അരിഞ്ചിറ, മെംബര്‍ സെക്രട്ടറി സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ്. വൈസ് ചെയര്‍ പേഴ്‌സണ്‍  പി.ജാനകി നന്ദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →