ഫ്‌ളൂബോട്ട്‌ മാല്‍വെയറുകള്‍ ആന്‍ഡ്രോയ്‌ഡ്‌ ഫോണുകള്‍ക്ക്‌ ഭീഷണിയാവുന്നു

ദില്ലി: ലോകമെങ്ങുമുളള ആന്‍ഡ്രോയ്‌ഡ്‌ ഫോണുകള്‍ക്ക്‌ ഭീഷണിയായി ഫ്‌ളൂബോട്ട്‌ മാല്‍വെയറുകള്‍ വീണ്ടും. .സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്റ് മൈക്രോയാണ്‌ ഇത്‌ സംബന്ധിച്ച ആദ്യം മുന്നറിയിപ്പ നല്‍കിയത്‌. ഇതിനുപിന്നാലെ ന്യൂസീലാന്‍ഡിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസീലാന്‍ഡ്‌ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌. ഫ്‌ളൂബോട്ടില്‍ നിന്ന് രക്ഷനേടാന്‍ ജാഗ്രതപാലിക്കണമെന്ന്‌ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌

എസ്‌എംഎസ്‌ രൂപത്തിലാണ്‌ ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണിലെത്തുന്നത്‌.നിങ്ങളുടെ ടെലികോ ഓപ്പറേറ്റര്‍ അയക്കുന്നതു പോലുളള ഒരു സന്ദേശമായിരിക്കും. ഇത്‌. നിങ്ങള്‍ക്ക് മറ്റൊരു ഉപഭോക്താവ്‌ അയക്കുന്ന വോയ്‌സ്‌ മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്ക്‌ ഉപയോഗിക്കാം എന്നതായിരിക്കും ഈ എസ്‌എംഎസിന്റെ രത്‌ന ചുരുക്കം.എന്നാല്‍ ഇതിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഫ്‌ളൂബോട്ട്‌ മാല്‍ വെയറിന്റെ പിടിയിലാകും.

ഫ്‌ളൂബോട്ട്‌ മാല്‍വെയര്‍ ഉപയോഗിച്ച്‌ ഫോണിലെ സാമ്പത്തിക ഇടപാടുകള്‍ ,പാസ്‌ വേഡുകള്‍ ,സന്ദേശങ്ങളുടെ ഉളളടക്കങ്ങള്‍ എന്നിവ വിദൂരതയിലെ മറ്റൊരിടത്തുനിന്ന്‌ മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം ഒരു മാല്‍വെയര്‍ സാന്നിദ്ധ്യം ഒരിക്കലും ഫോണ്‍ ഉപയോഗിക്കുന്നയാള്‍ അറിയുകയും ഇല്ല. അതേസമയം ചിലപ്പോള്‍ ഈ മാല്‍വെയര്‍ നിങ്ങലുടെ ഫോണിനെ പൂര്‍ണ്ണമായും കീഴടക്കാന്‍ പരാജയപ്പെട്ടേക്കാം. ഈ സമയം മാല്‍വെയറിനെതിരെ ആന്‍ഡ്രോയ്‌ഡ്‌ അപ്‌ഡേറ്റ്‌ സന്ദേശം പോപ്പ്‌ അപ്പായി നല്‍കി അതില്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നയാളെ ക്ലിക്ക്‌ ചെയ്യിച്ച്‌ ഈ മാല്‍വെയര്‍ പൂര്‍ണക്ഷമതയിലെത്തും എന്നാണ്‌ സെക്യൂരിറ്റിസ്ഥാപനമായ ട്രെന്റ് മൈക്രോ പറയുന്നത്‌. ഇത്‌ ഫ്‌ളൂബോട്ടിന്‍റെ പുതിയ രീതിയാണെന്നും ഇവര്‍ പറയുന്നു.

ഇത്തരം ഫ്‌ളൂബോട്ട് ഫോണില്‍ ബാധിച്ചുവെന്ന്‌ സംശയം ഉണ്ടെങ്കില്‍ ആവശ്യമായ ഡാറ്റകള്‍ ബാക്കപ്പ്‌ ചെയ്‌ത്‌ ഫോണ്‍ഫാക്ടറി റീസെറ്റ്‌ ചെയ്യണം എന്നാണ്‌ ന്യൂസീലാന്‍ഡിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസീലാന്‍ഡ്‌ ജാഗ്രതാ സന്ദേശത്തില്‍ പറയുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →