കോട്ടയം : പാലായില്‍ സഹപാഠിയെ കഴുത്തറുത്ത കൊല ചെയ്‌തത് സംശയത്തിന്റെ പേരിലാണെന്ന് പ്രതി അഭിഷേക്. അഭിഷേകിന് കൊലപാതകത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പോലീസ് പറയുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തില്‍ ഇത് വ്യക്തമായിരുന്നു. പാലാ സെന്റ്. തോമസ് കോളേജിലെ സഹ വിദ്യാര്‍ത്ഥിനിയായ കളപ്പുരക്കല്‍ നിഥിനയെ 2021 ഒക്ടോബര്‍ 1ന് രാവിലെ 11.30നാണ് അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിഥിനക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടുവെന്നും ഇതാണ് താന്‍ ഇത്തരമൊരു കൃത്യത്തിന് തയ്യാറായതെന്നും അ്‌ഭിഷേക് മൊഴിനല്‍കി.
ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചിരുന്നെന്നും എന്നാല്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നുമാണ് അഭിഷേകിന്റെ മൊഴിയില്‍ പറയുന്നത്. കൊലപ്പെടുത്തുകയായിരുന്നില്ല നിഥിനയെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അയാള്‍ പറഞ്ഞു. അതിനായി സ്വന്തം കൈ മുറിക്കാനാണ് കത്തി കയ്യില്‍ വച്ചിരുന്നതെന്നും ഇതിലൂടെ നിഥിനയുടെ സഹതാപം നേടിയെടുക്കാമെന്നാണ് കരുതിയിരു്‌ന്നതെന്നും അഭിഷേക് പറയുന്നു.
പ്രണയം സംബന്ധിച്ച് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് വിവരം എന്നാല്‍ അഭിഷേകിന്റെ വീട്ടുകാര്‍ ഇതിന് സമ്മതിച്ചിരുന്നില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അതേസമയം നിഥിനക്ക് എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സലിമോന്‍ പറഞ്ഞു. തന്റെ മകനും ഈ കോളേജിലാണ് പഠിക്കുന്നത്. അവന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് അമ്മാവന്‍ വ്യക്തമാക്കി.

