മുന്‍ഡിഐജി സുരേന്ദ്രന്‍റെ മകളുടെ പിറന്നാളാഘോഷം സ്‌പോണ്‍സര്‍ ചെയ്‌തത്‌ മോന്‍സന്‍ മാവുങ്കലെന്ന്‌ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : മുന്‍ഡിഐജി സുരേന്ദ്രന്റെ മകളുടെ പിറന്നാളാഘോഷം സ്‌പോണ്‍സര്‍ ചെയ്‌തത്‌ മോന്‍സന്‍ മാവുങ്കലാണെന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫര്‍ ടിഎച്ച്‌ അര്‍ഷാദ്‌. അര്‍ഷാദാണ് സുരേന്ദ്രന്റെ മകളുടെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോകളെടുത്തത്‌. തന്നെ ജോലിയേല്‍പ്പിച്ചത്‌ മോന്‍സന്റെ സുഹൃത്താണെന്നും പണം നല്‍കിയത്‌ മോന്‍സനാണെന്നും അര്‍ഷാദ്‌ പറഞ്ഞു. മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എടുത്തെങ്കിലും മോന്‍സന്‍ പെയ്‌മെന്റ് തന്നില്ലെന്നും അര്‍ഷാദ്‌ പറഞ്ഞു.

അതേസമയം പണമെല്ലാം ധൂര്‍ത്തടിച്ചെന്നും നയാപൈസ കയ്യിലില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട്‌ പറഞ്ഞു. പരാതിക്കാരില്‍ നിന്ന 10 കോടി വാങ്ങിയിട്ടില്ല. തട്ടിപ്പ്‌ പണം ഉപയോഗിച്ച്‌ പലയിടത്തുനിന്നും പുരാവസ്‌തുക്കള്‍ വാങ്ങി. പാസ്‌പോര്‍ട്ടില്ലെന്നും ഇന്ത്യക്ക്‌ പുറത്തേക്ക്‌ സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

പളളിപെരുന്നാള്‍ നടത്താന്‍ ഒന്നരക്കോടി രൂപ ചെലവായി. വീട്ടുവാടക മാസം 50,000രൂപയും കറന്റ് ബില്ല്‌ ശരാശരി 30,000രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷക്കുള്‍പ്പെട ശരാശരി മാസച്ചെലവ്‌ 25 ലക്ഷം രൂപ വരുമെന്നും മോന്‍സന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തട്ടിപ്പ പണം കൊണ്ട്‌ കാറുകള്‍ വാങ്ങിക്കൂട്ടി. പണം തന്നവര്‍ക്ക്‌ പ്രതിഫലമായി കാറുകള്‍ നല്‍കി. പരാതിക്കാരയ യാക്കൂബിനും അനൂപിനും പോര്‍ഷെ, ബിഎംഡബ്ല്യു കാറുകള്‍ നല്‍കിയെന്നുമാണ്‌ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →