മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ ​എത്തുമോ എന്ന ആശങ്കയുണ്ടെന്ന് പാലാ ബിഷപ്പ്

കോട്ടയം: വിവാദ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തിന്മക്കെതിരെ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രി തകരില്ലെന്ന് ബിഷപ്പ് ശനിയാഴ്ച(ഒക്ടോബർ 2 ) ദീപികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ ​എത്തുമോ എന്ന് ആശങ്കയുണ്ട്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുവെന്നും ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

‘തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്’ എന്ന തലക്കെട്ടില്‍ ഗാന്ധിജയന്തിയോട് അനുബന്ധിച്ചെഴുതിയ ലേഖനത്തിലാണ് പാലാ ബിഷപ്പ് ‘നാര്‍ക്കോട്ടിക് ജിഹാദ്’ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി ന്യായീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →