ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ മരച്ചീനി വില്‍പ്പനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ@മിച്ചതായി പരാതി. ഊരുപൊയ്‌ക ബിനു നിവാസില്‍ വേണുവിനെയാണ്‌ കൊലപ്പെടുത്താനുളള ശ്രമം നടത്തിയത്‌. അപകടത്തില്‍ വേണുവിന്‌ പരിക്കേറ്റിട്ടുണ്ട്‌ ഇയാള്‍ വലിയകുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌

അവനവന്‍ചേരി ഓട്ടോസ്‌റ്റാന്റിലെ ഓട്ടോഡ്രൈവര്‍ കൊച്ചുകുട്ടനെതിരെയാണ്‌ പരാതി. മരച്ചീനി വാങ്ങിതുമായി ബന്ധ്‌പ്പെട്ട്‌ നേരത്തെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ്‌ അക്രമണത്തിന്‌ കാരണമെനന്‌ പറയപ്പെടുന്നു. വേണു പോലീസില്‍ പരാതി നല്‍കി. .കൂടുതല്‍ അന്വേഷണത്തിനുശേഷമായിരിക്കും നടപടികളിലേക്ക്‌ കടക്കുികയെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →