സേവന വാരം : എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഗവ.കോളേജ്‌ ശുചീകരിച്ചു.

കട്ടപ്പന : സേവനവാരത്തോടനുബന്ധിച്ച്‌ കേരള എന്‍ജിഒ യൂണിയന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗവണ്‍മെന്‍റ് കോളേജില്‍ ശുചീകരണം നടത്തി. ഗവ.കോളേജ്‌ പ്രിന്‍സിപ്പല്‍ കണ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച്‌ കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ സേവനവാരം ഉദ്‌ഘാടനം ചെയ്‌തു. എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിമുജീബ്‌ റഹ്മാന്‍ സ്വാഗതം ആശംസിച്ചു.

സിപിഐ(എം)കട്ടപ്പന എരിയാ കമ്മറ്റി സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മറ്റി അംഗവുമായ വി.ആര്‍ സജി, കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്‌ സുനില്‍കുമാര്‍, യൂണിയന്‍ വൈസ്‌ പ്രസിഡന്‍റ് എംഎ സുരേഷ്‌ , നിന ഭാസ്‌കരന്‍, ജോയിന്‍റ് സെക്രട്ടറിമാരായ വി.എസ്‌ സുനില്‍, ടിജി രാജീവ്‌ ട്രഷറാര്‍ കെസി. സജീവന്‍, രാജീവ്‌ ജോണ്‍, ബിനുക്കുട്ടന്‍, സുരേഷ്‌കുമാര്‍, ജി ഷിബു, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ,ഏരിയാ പ്രസിഡന്‍റ് മഞ്‌ജു ഷേണ്‍കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →