പത്തനംതിട്ട: കുടുത്ത-ഇളമണ്ണൂര്‍, ചായലോട് -പട്ടാഴി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്രാ വരെയുളള ഭാഗത്ത് റോഡിന്റെ പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ നാലു മുതല്‍ ഇതുവഴിയുളള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം. ഇതിന്റെ ഭാമായി ഈ റോഡില്‍ കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോട് – പുതുവല്‍ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8086395059.
പത്തനംതിട്ട: ഗതാഗത നിയന്ത്രണം
