തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. സമകാലിക ജീവിതത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കുള്ള പ്രസക്തി എന്ന വിഷയത്തില്‍ മൂന്ന് മിനിട്ടില്‍ കുറയാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ competitions.prdtvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഒപ്പം വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസം, സ്‌കൂള്‍, ക്ലാസ്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അടങ്ങുന്ന ബയോഡാറ്റയും അയക്കണം. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും. ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുന്‍പായി ലഭിക്കത്തക്കവിധമാണ് വീഡിയോ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →