കാബൂള്‍: താലിബാന് 230 കോടി രൂപയുടെ സഹായവുമായി ചൈന. ബുധനാഴ്ച വൈകിട്ട് കാബൂള്‍ വിമാനത്താളത്തിലെത്തിച്ച വസ്തുക്കള്‍ താലിബാന്‍ ഭരണകൂടത്തിന് െകെമാറിയെന്ന് ചൈന വ്യക്തമാക്കി. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ അഫ്ഗാനിലേയ്ക്കുള്ള ചൈനീസ് അംബാസിഡര്‍ വാങ് യുവും അഫ്ഗാന്‍ ഇടക്കാല സര്‍ക്കാരിലെ അഭയാര്‍ഥി വിഭാഗം മന്ത്രി കലിയുര്‍ റഹ്മാന്‍ ഹഖാനിയും പങ്കെടുത്തു. മറ്റുനിരവധി വെല്ലുവിളികള്‍ക്കിയിലും ചുരുങ്ങിയ സമയത്തിനുള്ള അഫ്ഗാനുള്ള മാനുഷികസഹായം ലഭ്യമാക്കാന്‍ ചൈനയ്ക്കായി എന്ന് വാങ് യു പറഞ്ഞു. ചൈനയെ നല്ല അയല്‍ക്കാരനും സുഹൃത്തും എന്നു വിശേഷിപ്പിച്ച ഹഖാനി ഭാവിയില്‍ കൂടുതല്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.