തൃശ്ശൂർ: എളവളളി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. നാലു മാസം മുതല്‍ ആറു മാസം പ്രായമുള്ള തിരഞ്ഞെടുത്ത 80
പശുക്കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കന്നുകുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തില്‍ 12,500 രൂപയുടെ കാലിത്തീറ്റയാണ് സബ്‌സിഡിയായി ലഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും എളവള്ളി ഗ്രാമപഞ്ചായത്തിന്റെയും 5 ലക്ഷം രൂപ വീതം പദ്ധതി വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തില്‍ നല്ലയിനം പശുക്കുട്ടികളെ സംരക്ഷിച്ച് നിലനിര്‍ത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള കന്നുകുട്ടികളെ തിരഞ്ഞെടുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. എളവള്ളി പഞ്ചായത്തില്‍ ക്ഷീരകൃഷി ഏറ്റവും അധികം നടക്കുന്ന എളവള്ളി വെറ്റിനറി ഡിസ്‌പെന്‍സറി, ചിറ്റാട്ടുകര ക്ഷീരവ്യവസായ സഹകരണസംഘം, വാഗഅമ്പലം പരിസരം എന്നീ പ്രദേശങ്ങളില്‍ വെച്ചാണ് ആനുകൂല്യം ലഭിക്കുന്നതിനുള്ള പശുക്കുട്ടിക്കള തിരഞ്ഞെടുത്തത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സി മോഹനന്‍ അധ്യക്ഷനായ ചടങ്ങില്‍ ജനപ്രതിനിധികളായ കെ ഡി വിഷ്ണു, സനില്‍ കുന്നത്തുള്ളി, എളവള്ളി വെറ്റിനറി സര്‍ജന്‍ സി ബി അജിത് കുമാര്‍, കന്നുകുട്ടി പരിപാലന പദ്ധതി വെറ്റിനറി സര്‍ജന്‍ ചെഞ്ചു മരിയ കുരിയന്‍, എളവള്ളി ക്ഷീരസംഘം സെക്രട്ടറി എന്‍ ജെ ജെറോം ബാബു, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ പി എസ് സജിത്, എസ് ആര്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.