തൃശ്ശൂർ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഓണ്‍ലൈനായി ‘പകര്‍ച്ച വ്യാധികളുടെ കാലത്തെ ശുചിത്വം’ എന്ന വിഷയത്തില്‍ ജലച്ചായ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കാണ് മല്‍സരം. ചിത്രങ്ങള്‍ വ്യക്തമായി കാണാവുന്ന തരത്തില്‍ സ്‌കാന്‍ ചെയ്തോ ഫോട്ടോ എടുത്തോ പേര്, സ്‌കൂള്‍, രക്ഷിതാവിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ സഹിതം prismthrissur2019@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ രണ്ടിനു മുമ്പായി അയക്കണം.