ലണ്ടന്‍: യു.കെയിലെ റോയല്‍ മിന്റിന്റെ ലക്ഷ്മീദേവിയുടെ രൂപമുള്ള ആദ്യ സ്വര്‍ണക്കട്ടി വിപണിയില്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് സ്വര്‍ണക്കട്ടി പുറത്തിറക്കിയത്. ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത 20 ഗ്രാമുള്ള സ്വര്‍ണക്കട്ടിയാണ് ലക്ഷ്മീ ബാര്‍. റോയല്‍ മിന്റ് ഡിസൈനര്‍ എമ്മ നോബിള്‍ രൂപകല്പന ചെയ്ത രൂപം കാര്‍ഡിഫിലെ ശ്രീ സ്വാമിനാരായണ്‍ ക്ഷേത്രവുമായി സഹകരിച്ചാണ് പുറത്തിറക്കുന്നത്.1080 പൗണ്ട് വിലയുള്ള സ്വര്‍ണക്കട്ടി യു.കെയുടെ ബഹുസ്വരതയോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതാണെന്ന് റോയല്‍ മിന്റ് പറഞ്ഞു.