ന്യൂഡല്‍ഹി: ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ ഉണ്ടാകാനിടയുള്ള വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് ജനുവരി ഒന്നുവരെ പടക്കത്തിന്റെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ചു. നേരത്തെ ദീപാവലി കാലത്ത് ഡല്‍ഹിയില്‍ പടക്കം നിരോധിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കൊവിഡിനെപ്പോലെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രതിസന്ധി വര്‍ധിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമാണ് നിരോധനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ദീപാവലി: വായുമലിനീകരണം ഭയന്ന് ഡല്‍ഹിയില്‍ ജനുവരി വരെ പടക്കം നിരോധിച്ചു
